തിരുവനന്തപുരം: അടിമപ്പണിയില്‍ കൂടുതല്‍ നടപടികള്‍ തുടങ്ങി. ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പമുള്ള പൊലീസുകാരുടെ കണക്കെടുക്കും.

ക്യാംപ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി അനന്തകൃഷ്ണന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 12 മണിക്ക് മുമ്പ് വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. എസ്പി മുതലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *