ആലപ്പുഴ; ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്.  നെടുമ്പ്രത്ത് വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. രണ്ടുപേരാണ് കുത്തിയതെന്നാണ് വിവരം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

dyfi

വയറിനു കുത്തേറ്റ അരുണിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ പ്രദേശത്ത് സംഘാവർഷ നിലനിൽക്കുകയാണ്. കുത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ വീടിനുനേരെ ആക്രമണമുണ്ടായി. പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *