മുംബൈ: നാലു മണിക്കൂര്‍ യാത്രാസമയം വെറും 25 മിനുറ്റിലേക്ക് ചുരുക്കാനുള്ള സാങ്കേതിക നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈ–പുണെ റൂട്ടിലാണ് അതിവേഗ ഗതാഗത പാതയ്ക്കു സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. യുഎസ് ആസ്ഥാനമായുള്ള വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ കമ്പനിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. അത്യാധുനിക കാലത്തെ ട്രെയിന്‍ പ്രോജക്ട് എന്നു വിശേഷിപ്പിക്കുന്ന ഹൈപര്‍ലൂപ് സാങ്കേതിതകതയാണു കമ്പനി മുംബൈ–പുണെ റൂട്ടില്‍ പരീക്ഷിക്കുക.

ഏകദേശം 150 കിലോമീറ്ററാണ് ഇരുപ്രദേശങ്ങളും തമ്മിലുള്ള ദൂരം. ഈ ദൂരം 25 മിനിറ്റു കൊണ്ട് ഓടിയെത്താമെന്നതാണു ഹൈപര്‍ലൂപ് ട്രെയിന്റെ ഗുണം. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച പ്രാഥമിക പഠനം കമ്പനി അടുത്തിടെ നടത്തിയിരുന്നു. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നിലവില്‍ യുഎസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ കമ്പനിയുമായി ചര്‍ച്ച നടത്തി. സിഇഒ റോബ് ലോയ്ഡുമായിട്ടായിരുന്നു കൂടിക്കാഴ്ച. കമ്പനിയുടെ നെവാഡയിലെ ടെസ്റ്റ് സൈറ്റും സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *