കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികം ജനകീയ ആഘോഷമാക്കി കെഎംആര്‍എല്‍. രാവിലെ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവല്‍ മാജിക്ക് ഷോയും മെട്രോ നടത്തിപ്പിന് ഒപ്പം നിന്ന കുടുംബശ്രീ, മെട്രോ സ്‌പെഷല്‍ പൊലീസ് തുടങ്ങിയ ജീവനക്കാര്‍ക്കും ആദരം നല്‍കുന്ന ചടങ്ങ് എന്നിവയുണ്ടാകും.

ഉച്ചയ്ക്ക് ശേഷം ഇടപ്പള്ളി ആലുവ മെട്രോ മഹാരാജസ് സ്റ്റേഷനുകളിലെ വേദിയില്‍ നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ സാംസ്‌കാരിക പരിപാടികള്‍ ഒരുക്കും. മെട്രോ തുടങ്ങിയതിന്‍െ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച ആളുകള്‍ക്കു യാത്ര സൗജന്യമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *