കൊച്ചിയിലെ കൊലപാതകം; കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി എന്ന് സ്ഥിരീകരിച്ചു; ഭർത്താവിനായി തിരച്ചിൽ

കൊച്ചി: എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടതെന്ന് സൗത്ത് പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. നേപ്പാളില്‍ ഇവരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ലക്ഷ്മി എന്ന പേരിലാണ് നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂര്‍ എന്ന യുവാവിനോടൊപ്പം ഇവര്‍ കൊച്ചിയില്‍ താമസിച്ചിരുന്നത്.

10 വര്‍ഷത്തിലേറെയായി കൊച്ചിയിലുള്ള റാം ബഹാദൂറിനൊപ്പം ജോലിക്കെന്ന പേരിൽ നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭഗീരഥി കൊച്ചിയില്‍ എത്തിയത്. ഇവര്‍ വിവാഹിതരല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകശേഷം ഒളിവില്‍ പോയ റാം ബഹാദൂറിനായി അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

റാം ബഹാദൂര്‍ നേപ്പാള്‍ സ്വദേശിയാണെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളുമായി ബന്ധമുള്ളവരെ കണ്ടെത്തിയാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. റാം ബഹാദൂര്‍ എന്നത് വ്യാജ പേരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *