മ്യൂസിയത്ത് യുവതിയെ ആക്രമിച്ച സംഭവം; മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം∙ മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. മലയിൻകീഴ് സ്വദേശിയായ യുവാവിനെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്.മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സ്റ്റാഫിന്റെ ഡ്രൈവറാണ് കസ്റ്റഡിയിലെന്നാണ് സൂചന.  കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളാണ്. അതേസമയം, പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്യുന്ന 14ാമനാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, യുവതിയെ ആക്രമിച്ചയാളും കുറവൻകോണത്ത് വീട്ടിൽ കയറിയ ആളും ഒരാളുതന്നെയെന്ന് അന്വേഷണ സംഘം രാവിലെ തിരിച്ചറിഞ്ഞിരുന്നു. ബുധനാഴ്ച പുലർച്ചെ 4.40നാണ് ആയിരുന്നു മ്യൂസിയം പരിസരത്തുവച്ച് യുവതിയെ അജ്ഞാതൻ ആക്രമിച്ചത്. അന്നേ ദിവസം രാത്രി കുറവൻകോണത്തെ വീട്ടിലും അജ്ഞാതൻ എത്തി. ഇരുവരും ഒരാൾ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ട പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും രണ്ടു പേർ എന്നായിരുന്നു പൊലീസ് നിലപാട്.

എന്നാൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയാന്വേഷണത്തിന്റെയും ഒടുവിൽ രണ്ടു പേരും ഒരാൾ എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *