കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദീലീപ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിവച്ചിരിക്കുന്നത്. ഹര്‍ജി ജൂണ്‍ 27ന് പരിഗണിക്കും.അതേസമയം കേസിലെ പ്രതിയായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി മാറ്റിവച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *