ശോഭനയും ഞാനും തമ്മില്‍ പ്രണയമായിരുന്നില്ല, സിനിമയില്‍ നിന്നും ഒരാളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു: റഹ്മാന്‍

ഒരുകാലത്ത് മലയാള പ്രേക്ഷകര്‍ ആഘോഷിച്ച ജോഡികളായിരുന്നു ശോഭനയും റഹ്മാനും. നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച ഇരുവരും വിവാഹം കഴിക്കുമെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ അന്ന് പരന്നിരുന്നു. റഹ്മാനൊപ്പം ഒന്നിച്ച് അഭിനയിച്ച രോഹിണിയെ ചേര്‍ത്തും ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ രണ്ടുപേരുമായും നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്ന് പറയുകയാണ് റഹ്മാന്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

‘അന്നത്തെ സമയത്തെ ആളുകള്‍ കുറച്ചുകൂടി ഓര്‍ത്തഡോക്‌സായിരുന്നു. നമ്മുടെ കള്‍ച്ചറില്‍ ആണും പെണ്ണും എപ്പോഴും സെപ്പറേറ്റായിരുന്നു. സിനിമയില്‍ മാത്രമാണ് കാണുന്നതും കെട്ടിപിടിക്കുന്നതുമൊക്കെ ഉള്ളത്. സാധാരണക്കാര്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റില്ല. മറ്റുള്ള ആളുകളുടെ കാഴ്ചയില്‍ അത് തെറ്റായി തോന്നും.

ശോഭനയും ഞാനും തമ്മില്‍ പ്രണയമായിരുന്നില്ല, സിനിമയില്‍ നിന്നും ഒരാളെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു: റഹ്മാന്‍

ശോഭനയുമായോ രോഹിണിയുമായോ ഷൂട്ട് കഴിഞ്ഞ് റെസ്‌റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കുകയോ ഐസ്‌ക്രീം മേടിക്കുകയോ ചെയ്യുമായിരുന്നു. ഇതൊക്കെ കണ്ട് ആളുകള്‍ കഥയുണ്ടാക്കും. ഇതൊക്കെ സാധാരണക്കാര്‍ ചെയ്താലും ആളുകള്‍ ഓരോന്ന് പറയും. ഞങ്ങള്‍ പിന്നെ സെലിബ്രിറ്റീസ് ആയതുകൊണ്ടാവാം പേപ്പറില്‍ ഗോസിപ്പ് വന്നത്.

സത്യത്തില്‍ കല്യാണം കഴിക്കാനുള്ള പരിപാടിയൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. പ്രണയമൊന്നുമില്ലായിരുന്നു, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ശോഭനയും രോഹിണിയും ഞാനുമൊക്കെ ഒരേ ഏജ് ഗ്രൂപ്പായതുകൊണ്ട് കൂടുതല്‍ ജെല്‍ ചെയ്യാന്‍ പറ്റി. ഞാന്‍ പിന്നെ അന്ന് ഗോസിപ്പുകളൊന്നും നോക്കാറില്ല. ഇതൊക്കെ എന്റെ മമ്മി വായിക്കുന്നുണ്ടല്ലോ എന്ന് പിന്നീടാണ് മൈന്‍ഡിലേക്ക് വന്നത്. അന്നേരമൊന്നും അങ്ങനെ തോന്നിയിട്ടില്ല,’ റഹ്മാന്‍ പറഞ്ഞു.

വിവാഹം കഴിക്കണമെന്ന് തോന്നിയ ആരെങ്കിലും സിനിമയിലുണ്ടായിരുന്നോ എന്ന് ചോദ്യത്തിന് ഒരു ചിരിയോടെ ഉണ്ടായിരുന്നു എന്നാണ് റഹ്മാന്‍ മറുപടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *