കടിച്ച വളർത്തു നായയെ കിണറ്റിലെറിഞ്ഞു; രക്ഷിക്കാനിറങ്ങിയ ആൾക്കും കടിയേറ്റു

കറുകച്ചാൽ: അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റ ദേഷ്യത്തിൽ 54-കാരൻ നായയെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആൾക്കും കടിയേറ്റു. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായിൽ രാജൻ (54) കൃഷ്ണവിലാസത്തിൽ രതീഷ് (35) എന്നിവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സതേടി.

തിങ്കളാഴ്ച രാവിലെ ആറരയോടെ മൈലാടിയിലായിരുന്നു സംഭവം. മേസ്തിരിപ്പണിക്കാരനായ രാജൻ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയൽവാസിയുടെ നായ കുരച്ചുകൊണ്ട് ഓടിയെത്തിയത്. നായയെ ഓടിക്കാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് കൈയ്യിൽ കടിക്കുകയായിരുന്നു. കൈയ്യിൽ കടിച്ചുതൂങ്ങി കിടന്ന നായയെ രാജൻ പെട്ടെന്ന് സമീപത്തെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാനായി 12.30-ഓടെ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു. കിണറ്റിൽനിന്നും കരയ്ക്കെടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *