മെക്സിക്കോയ്‌ക്കെതിരെ പോളണ്ടിന് ഗോൾരഹിത സമനില. മത്സരത്തിന്റെ 58–ാം മിനിറ്റിൽ പോളണ്ടിന് ലഭിച്ച പെനൽറ്റി ലെവൻഡോവ്സ്കി നഷ്ടമാക്കി. ലെവൻഡോവസ്കിയുടെ ഷോട്ട് മെക്സിക്കൻ ഗോൾകീപ്പർ ഗ്വില്ലർമോ ഒച്ചോവ രക്ഷപ്പെടുത്തി.
രണ്ട് ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. പ്രത്യാക്രമണത്തിലൂടെയാണ് രണ്ട് ടീമുകളും എതിര്‍ ഗോള്‍മുഖത്തേക്ക് കുതിച്ചെങ്കിലും പ്രതിരോധ നിര രക്ഷയ്‌ക്കെത്തുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കണ്ടത്.
ഇതോടെ, ഗ്രൂപ്പ് സിയിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയാണ് ഗ്രൂപ്പിൽ ഒന്നാമത്. അർജന്റീനയാകട്ടെ, അവസാന സ്ഥാനത്താണ്.

