സൗദിയില്‍  ഇന്ധന ടാങ്കര്‍ മറിഞ്ഞ് കത്തി; ആറു വാഹനങ്ങള്‍ക്ക് കേടുപാട്

ജിദ്ദ – ഉത്തര ജിദ്ദയിലെ മുഹമ്മദിയ ഡിസ്ട്രിക്ടില്‍ മദീന റോഡില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും പ്രദേശത്ത് തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണക്കുകയും ടാങ്കറിലെ ചോര്‍ച്ച തടയുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. അപകടത്തില്‍ ആറു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. മറിഞ്ഞ ഇന്ധന ടാങ്കറില്‍ തീ ആളിപ്പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്മാരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

സൗദിയില്‍  ഇന്ധന ടാങ്കര്‍ മറിഞ്ഞ് കത്തി; ആറു വാഹനങ്ങള്‍ക്ക് കേടുപാട്

Leave a Reply

Your email address will not be published. Required fields are marked *