യുവാവിനെ മർദിച്ച് ഓട്ടോയും മൊബൈലും കവർന്ന സംഘം പിടിയിൽ

കൊച്ചി: പണമിടപാട് സംബന്ധിച്ച തർക്കത്തെതുടർന്ന് യുവാവിനെ മർദിച്ച് അവശനാക്കി ഓട്ടോയും മൊബൈൽ ഫോണും കവർന്ന സംഘം പൊലീസ് പിടിയിലായി. മട്ടാഞ്ചേരി സ്വദേശി ഫൗദ് സൈനുദ്ദീൻ (44), കടവന്ത്ര സ്വദേശി ജേക്കബ് ചാക്കോ (44), മുളന്തുരുത്തി ആരക്കുന്നം സ്വദേശി രാജൻ മാത്യു (47) എന്നിവരാണ് പിടിയിലായത്. എറണാകുളം സ്വദേശി ഫൈസലിനാണ് മർദനമേറ്റത്. നവംബർ 21നാണ് കേസിനാസ്പദമായ സംഭവം.

പണമിടപാട് സംബന്ധിച്ച തർക്കത്തിന്റെ പേരിൽ മൂന്നംഗ സംഘം ഫൈസലിനെ മർദിച്ച് ഓട്ടോയും മൊബൈലും കവർന്നശേഷം സ്ഥലം വിട്ടു. ഉടൻ തിരിച്ചെത്തി കൈയിലുണ്ടായിരുന്ന 4000 രൂപ കൂടി ഒന്നാം പ്രതി ഫൗദ് പിടിച്ചുവാങ്ങുകയും ഓട്ടോ പണയത്തിന് നൽകിയതായി മുദ്രപ്പത്രത്തിൽ ഒപ്പിട്ടുമേടിക്കുകയും ചെയ്തു. തുടർന്ന് ഫൈസൽ ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകുകയായിരുന്നു. സെൻട്രൽ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *