കുമളി: ഇടുക്കി കുമളിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട്​ പേർ മരിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലിക്കിടെ ഏണി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം.

അപകടം നടന്നയുടൻ സമീപത്ത് പണിയെടുത്തിരുന്നവരാണ് ആദ്യം ഓടിയെത്തിയത്. ഉടൻ തന്നെ ഇരുവരേയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *