കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീന്‍ തിരക്കഥയില്‍ ഇല്ലായിരുന്നു, അത് ദിലീപിന്റെ ആവശ്യപ്രകാരം എഴുതിച്ചേര്‍ത്തത്…

കാവ്യാ മാധവന്റെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ദിലീപ് പറഞ്ഞിട്ടെടുത്തത്, കൊച്ചിൻ ഹനീഫയുടെ മറുപടി ഞെട്ടിച്ചുവെന്നും പല്ലിശ്ശേരി

ഗോസിപ്പ് കോളങ്ങളിൽ ഏറെ നിറഞ്ഞ് നിന്നിരുന്ന ജോഡിയായിരുന്നു ദിലീപ് കാവ്യാ മാധവൻ.ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയത് മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു

ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ വലിയ സംഭവമായിരുന്നു. ഇപ്പോഴിതാ ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പല്ലിശ്ശേരി നടത്തിയ മീശമാധവന്‍ സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

മീശമാധവനിലൂടെയാണ് ഇരുവരും കൂടുതൽ അടുത്തത്. ദിലീപിന്റെ ഉറ്റസുഹൃത്തായ ലാല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ടെന്ന് പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു.

മച്ചില്‍ നിന്നിറങ്ങി കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരഞ്ഞാണം കട്ടുകൊണ്ടുപോകുന്ന രംഗം ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം എഴുതിച്ചേര്‍ത്തതാണെന്ന് പല്ലിശ്ശേരി വ്യക്തമാക്കുന്നു. സ്ക്രിപ്റ്റിൽ ഇല്ലാത്ത ആ രംഗം ദിലീപിന്റെ ആവശ്യപ്രകാരം എഴുതിച്ചേർക്കുകയായിരുന്നുവത്രേ.

ഇക്കാര്യം തന്റെ നല്ല സുഹൃത്തായ കൊച്ചിന്‍ ഹനീഫയോട് ചോദിച്ചിരുന്നെന്നും ദിലീപിന്റെ നല്ല സുഹൃത്തും ഒരു ചേട്ടനെ പോലെ കരുതുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോൾ ‘തന്റെ മുഖത്തെ മഞ്ഞകണ്ണട എടുത്ത് മാറ്റണമെന്നും അയാള്‍ സ്വസ്ഥമായി കുടുംബമായി ജീവിക്കട്ടെ എന്നുമാണ് പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *