മോസ്‌കോ: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ റിപ്പോര്‍ട്ടിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ച് യുവാവ്. ജര്‍മന്‍ ചാനലായ ഡച്ച് വെല്‍ലെയുടെ റിപ്പോര്‍ട്ടര്‍ ജൂലിത്ത് ഗോണ്‍സാലസ് തേറന്‍ എന്ന വനിതാ മാധ്യമപ്രവര്‍ത്തകക്കാണ് ഈ അനുഭവം. ലൈവ് റിപ്പോര്‍ട്ടിനിടെ യുവാവ് മോശമായി പെരുമാറുകയായിരുന്നു.യുവാവ് ചുംബിച്ചതില്‍ ഞെട്ടിയ യുവതി അത് പ്രകടിപ്പിക്കാതെ ജോലി തുടര്‍ന്നു.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തേറന്‍ തന്നെ വിഡിയോ പങ്കുവെച്ചു. ആദരിക്കൂ! ഇത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്‌ബോളിന്റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്‌നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം അവര്‍ കുറിച്ചു. ഇതാദ്യമല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ റിപ്പോര്‍ട്ടര്‍ ബ്രൂണ ഡോള്‍ട്ടറിക്കും സമാന അനുഭവം ഉണ്ടായിരുന്നു.
