പാർലമെന്റിൽ ചുവടുതെറ്റി വീണ് ശശി തരൂർ എംപിക്ക് പരിക്ക്

ദില്ലി: പാർലമന്റിൽ ചുവട് തെറ്റി വീണ് കാലിന് പരിക്കേറ്റ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് ശശി തരൂർ എംപി. പാർലമെന്റിൽ വെച്ച് ചുവടു തെറ്റി വീഴുകയായിരുന്നു എന്നും ആദ്യം അവ​ഗണിച്ചെങ്കിലും വേദന വർധിച്ചപ്പോൾ ആശുപത്രിയിൽ പോയി ചികിത്സ തേടിയെന്നും തരൂർ കുറിപ്പിൽ പറയുന്നു. കുറിപ്പിനൊപ്പം പരിക്ക് പറ്റിയ കാലിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ഇന്ന് പാര്‍ലമെന്റില്‍ പോകുന്നില്ലെന്നും മണ്ഡലത്തിലെ വാരാന്ത്യ പരിപാടികളും റദ്ദാക്കിയെന്നും അദ്ദേഹം അറിയിച്ചു.

ശശി തരൂരിന്‍റെ പോസ്റ്റ്:
അൽപ്പം അസൗകര്യമുണ്ടായി. ഇന്നലെ പാർലമെന്റിൽ ഒരു പടി ഇറങ്ങുന്നതിനിടെ വഴുതിവീണ് എന്‍റെ കാൽ ഉളുക്കിയിരുന്നു. കുറച്ച് മണിക്കൂറുകളോളം അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന മൂർച്ഛിച്ചതിനാൽ എനിക്ക് ആശുപത്രിയിൽ പോകേണ്ടിവന്നു. ഇപ്പോൾ ആശുപത്രിയിൽ കിടപ്പിലാണ്. ഇന്ന് പാർലമെന്റിൽ വരാനാകില്ല. കൂടാതെ മണ്ഡലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *