സെല്‍ഫി പ്രേമികളുടെ മനംകവര്‍ന്ന ഓപ്പോ അത്യുഗ്രന്‍ ഫീച്ചറോടു കൂടിയുള്ള മറ്റൊരു പുതിയ ഫോണുമായാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. പുതിയ ഫോണായ ഓപ്പോ എഫ്- 7 തിങ്കളാഴ്ച മുംബൈയില്‍ പുറത്തിറക്കി. നിലവില്‍ ഒരു സ്മാര്‍ട്ട്‌ഫോണിന് ആവശ്യമായ എല്ലാ പ്രീമിയം പ്രത്യേകതയും ഈ മോഡലിനുണ്ട്. ഇതിലെ എല്‍.ഇ.ഡി ഫ്‌ളാഷോടു കൂടിയ 25 മെഗാപിക്‌സല്‍ മുന്‍കാമറയും 16 മെഗാപിക്‌സല്‍ പിന്‍കാമറയും ഉപഭോക്താക്കളെ ആകര്‍ഷിക്കും വിധത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ അധിഷ്ഠിതമായ കളര്‍ ഒ.എസ് 5.0 ആണ് ഓപ്പോ എ7 നില്‍ ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജി.ബി മെമ്മറിയുമുള്ള മോഡലിന് 21,990 രൂപയും 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള മോഡലിന് 26,990 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *