തിരുവനന്തപുരം: ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ അട്ടപ്പാടിയിൽ ആൾകൂട്ടം തല്ലികൊന്നത് കേരളത്തിനാകെ തന്നെ തന്നെ നാണകേട് വരുത്തിവെച്ചിരുന്നു. നിരവധിപേർ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും പലരുടേയും പ്രതിഷേധം പ്രസ്താവനകളിലും ഫേസ്‌ബുക്കിലും ഒതുങ്ങി. എന്നാൽ ആ കുടുംബത്തിന് ഇപ്പോൾ ഒരു സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മാതൃകയായത് ഇന്ത്യൻ ക്രിക്കറ്റർ സെവാഗാണ്. പറഞ്ഞ വാക്ക് പാലിച്ച് ചെക്ക് (1.5 ലക്ഷം രൂപ) മധുവിന്റെ വീട്ടിലെത്തിച്ച് അമ്മ മല്ലിക്ക് കൈമാറി. വിരേന്ദർ സേവാഗ് ഫൗണ്ടേഷനാണ് മധുവിന്റെ അമ്മയ്ക്കു പണം നൽകിയിരിക്കുന്നത്.മാധ്യമപ്രവർത്തകനായ അമൃതാൻഷു ഗുപ്തയ്ക്കു കൈമാറിയ ചെക്ക് രാഹുൽ ഈശ്വർ വഴി അമ്മ മല്ലിക്കു നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *