നടി തുനിഷ ശർമ സീരിയൽ സെറ്റിൽ മരിച്ച നിലയിൽ

മുംബൈ: ടെലിവിഷൻ താരം തുനിഷ ശർമ (20)യെ മരിച്ച നിലയിൽ കണ്ടെത്തി. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരണം സ്ഥിരീകരിച്ചതെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ആലി ബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയിൽ ഷെഹ്സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു അവർ. ഭാരത് കാ വീർ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷൻ രം​ഗത്തെത്തുന്നത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ​ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ-പഞ്ചാബ് : മഹാരാജാ രഞ്ജിത് സിം​ഗ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയവയാണ് അഭിനയിച്ച ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകൾ.

പരമ്പരകൾക്ക് പുറമേ ഏതാനും ചിത്രങ്ങളിൽ ചെറുവേഷങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാർ ബാർ ദേഖോ എന്ന ചിത്രത്തിൽ കത്രീനാ കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂർ, കഹാനി 2, ദബാങ് 3 എന്നിവയാണ് മറ്റുചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *