വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ തലച്ചോറിനും സുഷുമ്നാ നാഡിക്കും പ്രശ്നങ്ങളില്ല; പ്ലാസ്റ്റിക് സർജറി ചെയ്തു

വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ. ഡെറാഡൂണിലെ ആശുപത്രിയിലാണ് പന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ തലച്ചോറിനും സുഷുമ്നാ നാ‍ഡിക്കും വാഹനാപകടത്തിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

മുഖത്ത് പരുക്കേറ്റതിനെ തുടർന്ന് താരത്തെ പ്ലാസ്റ്റിക് സർജറിക്കു വിധേയനാക്കി. താരത്തിന്റെ കാലിൽ വേദനയുണ്ടെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. താരത്തിന്റെ ലിഗമെന്റ് ഇൻജറിയും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്. ആരോഗ്യ നിലയിൽ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതര്‍ മെ‍ഡിക്കൽ ബുള്ളറ്റിന്‍ പുറത്തിറക്കി.

വെള്ളിയാഴ്ച പുലർച്ചെയാണ് ജന്മനാടായ റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപെടുന്നത്. ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മംഗ്ലൗർ എന്ന സ്ഥലത്തുവച്ചാണ് ഇന്നലെ രാവിലെ 5.30ന് പന്തിന്റെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഇടിച്ചതിനു ശേഷം കാർ കത്തിനശിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *