പുതുവത്സര രാത്രിയിൽ ബാറുകളുടെയും ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെയും പ്രവർത്തന സമയം നീട്ടിയോ ? !

പുതുവത്സര രാത്രിയിൽ ബാറുകളുടെയും ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളുടെയും പ്രവർത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് എക്സൈസ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ പ്രവർത്തിക്കുന്നത് രാവിലെ 10 മണി മുതൽ രാത്രി 9 വരെയാണ്. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

പുതുവത്സര രാവിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ബാറുകള്‍ ജനുവരി ഒന്ന് പുലർച്ചെ 5വരെ തുറക്കുമെന്നും ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ പുലർച്ചെ ഒരു മണിവരെ തുറക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതികൾ അറിയിക്കേണ്ട എക്സൈസ് വകുപ്പിന്റെ നമ്പർ: 9447178000, 9061178000.

Leave a Reply

Your email address will not be published. Required fields are marked *