തിരുവനന്തപുരം: ഭരണഘടനാ അവഹേളനം ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയിൽ പോയാൽ സജി ചെറിയാൻ വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കോടതി അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സജി ചെറിയാനെ തിരിച്ചെടുക്കുന്നത് തെറ്റാണെന്നും മുരളീധരൻ പറഞ്ഞു.

ഭരണഘടനയെ വിമർശിക്കുകയല്ല കുന്തം, കുടചക്രം എന്ന് പറഞ്ഞ് അവഹേളിക്കുകയാണ് സജി ചെറിയാൻ ചെയ്തതെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *