ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു വിശദീകരണം തേടിയേക്കും: സജി ചെറിയാന്റെ സത്യപ്രതിജ്ഞ നീളാൻ സാധ്യത

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു വിശദീകരണം തേടിയേക്കും.

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ ‍കോടതിയിലുള്ള കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയോ എന്നായിരിക്കും പ്രധാനമായും ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിക്കുക. കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുതെന്നും കേസിന്‍റെ വിശദാംശങ്ങള്‍ തേടണം എന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുതെന്നും ഗവര്‍ണര്‍ക്ക് ലീഗല്‍ അഡ്വൈസര്‍ നല്‍കിയ നിയമോപദേശത്തിലുണ്ട്. സജി ചെറിയാന് എതിരെയുള്ളത് സാധാരണ കേസല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. നാളെ സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *