സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനം മത്സരങ്ങള്‍ അവസാനിച്ചപ്പോൾ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

458 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453 പോയിന്റുമായി തൊട്ടുപിന്നിൽ കോഴിക്കോടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട്  448 പോയിന്റുമായി തൊട്ടു പിന്നിലാണ്. കലോത്സവത്തിന്റെ മൂന്നാം ദിനം  56 ഇനങ്ങളിലാണ് മത്സരം. തിരുവാതിര, ഓട്ടം തുള്ളൽ, ചവിട്ടുനാടകം തുടങ്ങിയ മത്സര ഇനങ്ങളാണ് ഇന്ന് വേദിയിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *