ഇന്റിമേറ്റ് സീൻ ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നോ… ദിവ്യ പിള്ള പറയുന്നത് !

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദിവ്യ പിള്ള. 2015 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം മലയാള സിനിമയ്ക്ക് പുറമേ തമിഴ് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ഷോട്ട് ഫിലിമുകളിലും, തമിഴ് സിനിമകളിലും, തമിഴ് വെബ് സീരീസുകളിലും താരം അഭിനയിച്ച് തെളിയിച്ചിട്ടുണ്ട്. മേഖല എന്താണെങ്കിലും മികവാണ് താരം അടയാളപ്പെടുത്തുന്നത്.

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കളയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസുതുറന്ന് നടി ദിവ്യ പിള്ള. ചിത്രത്തിലെ ആ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം തനിക്ക് തന്നത് രോഹിത് ആണെന്നും ടൊവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി തന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തതെന്നും ദിവ്യ പിള്ള പറഞ്ഞു.

‘ചിത്രത്തിലെ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം എനിക്ക് തന്നതിന് രോഹിതിന് നന്ദി പറയുകയാണ്. പക്ഷെ എന്നും സെറ്റില്‍ പോകുമ്പോള്‍ ഇന്നാണോ ആ സീന്‍ എന്ന പേടി ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് സംവിധായകന്‍ രോഹിതിന് വരെ പേടിയായി. എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ എന്ന് ചോദിക്കും. അവസാനം എടുക്കുന്നില്ല ഒന്ന് പോ എന്ന് ആള്‍ക്ക് പറയേണ്ടി വന്നിട്ടുണ്ട്’.

Divya pillai | Divya pillai hot | Divya pillai hot show | thigh | cleavage  | armpit | show - YouTube

‘ടൊവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തത്. അതിന് ശേഷം നമ്മുടെ ഇമോഷന്‍സ് കറക്ട് ആകുമോ എന്നതായിരുന്നു എനിക്ക് അപ്പോള്‍ പേടി’.

‘കാരണം നമ്മുക്ക് അയാളോട് ഒരു വികാരവും തോന്നാതെയാവും അഭിനയിക്കുന്നത്. ഏത് റൊമാന്റിക് സീന്‍ എടുത്താലും പരസ്പരം ആ ഒരു ഫീല്‍ ഉണ്ടാവില്ല. അപ്പോള്‍ അത് എങ്ങനെ അത് വിശ്വാസയോഗ്യമാക്കും എന്നതാണ് ടെന്‍ഷന്‍’ ദിവ്യ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *