വൈദ്യ പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് കൈവിലങ്ങുമായി വനത്തിനുള്ളിലേക്ക് ഓടിയ  പ്രതിയെ പിടികൂടി

മലപ്പുറം:നിലമ്പൂരില്‍ കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ട പ്രതി പോലീസ് പിടിയില്‍. ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടത്.

ഇന്ന് രാവിലെയാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടത്. പൊലീസ് പിന്തുടര്‍ന്നെങ്കിലും വനത്തിനുള്ളിലേക്ക് മറഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പൂക്കോട്ടുംപാടത്ത് നിന്ന് പ്രതിയെ പിടികൂടിയത്.

വൈദ്യ പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് ജൈസല്‍ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *