ചെന്നിത്തലയുടെ മകൻ രമിതും ജുനിറ്റാ മറിയവും വിവാഹിതരായി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിത രമേശിന്റെയും ഇളയ മകൻ രമിത് വിവാഹിതനായി. ബഹ്റൈനിൽ താമസമാക്കിയ തിരുവനന്തപുരം പട്ടം മാർവള്ളിൽ ഹൗസിൽ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മകൾ ജുനിറ്റാ മറിയം ജോൺ ആണ് വധു. തിരുവനന്തപുരം നാലാഞ്ചിറയിലെ ഗിരിദീപം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിൽ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളജിലാണ് രമിത്തും ജുനിറ്റയും പഠിച്ചത്. ഇൻകംടാക്സ് മംഗലാപുരം ഡെപ്യൂട്ടി കമീഷണറാണ് രമിത്ത്. ബഹ്റൈൻ കിംസ് ഹോസ്പിറ്റൽ ഗ്രൂപ് ഐ.ടി വിഭാഗത്തിലാണ് ജുനിറ്റ ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *