സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എല്‍ ജിയുടെ ഏറ്റവും പുതിയ ഫോണായ എക്‌സ് 5 വിപണിയില്‍. ഈ ഫോണ്‍ ദക്ഷിണ കൊറിയയിലാണ് പ്രാഥമിക ഘട്ടത്തില്‍ ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്. 4500 മില്ലി ആമ്ബിയറിന്റെ മികച്ച ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത.

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലെ ആണ് ഫോണിന്.അതിവേഗ ചാര്‍ജിങ്ങും ഫോണിലുണ്ട്. മധ്യനിര ഫോണുകളിലെ മികച്ച ബാറ്ററിയുള്ള ഫോണുകളിലൊന്നാണിത്. ആന്‍ഡ്രോയിഡ് 8 ഓപറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് സിമ്മുകള്‍ ഇടാം. മീഡിയാടെക്കിന്റെ നാല് കോറുകളുള്ള പ്രോസസര്‍ ആണ് ഫോണിന് കരുത്ത് പകരുക. എന്നാല്‍, ഷവോമി പോലെയുള്ള ബ്രാന്‍ഡുകള്‍ ഇതേ ശ്രേണിയിലുള്ള ഫോണുകളില്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ ലഭ്യമാക്കുന്നുണ്ട്. സ്‌നാപ്ഡ്രാഗണെ അപേക്ഷിച്ച് വേഗത കുറവാണ് മീഡിയാടെക്ക് പ്രോസസറുകള്‍ക്ക്.

ഇന്ത്യന്‍ വില ഏകദേശം 22,000 രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇതിലും കുറഞ്ഞ വിലയ്ക്ക് ഇതിലും കൂടിയ സൗകര്യങ്ങല്‍ ഉള്ള ഫോണ്‍ വിപണിയിലുണ്ട്. 12 മെഗാ പിക്‌സലിന്റെ ക്യാമറാ ലെന്‍സാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 5 മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. മുന്‍പിലും പിന്‍പിലും ഫ്‌ലാഷ് സംവിധാനവും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *