പൂച്ചയെ രക്ഷിച്ച് അവസാന പടിവരെയെത്തി; കയർ പൊട്ടി വീണ്ടും കിണറ്റിലേക്ക്; ഗൃഹനാഥന്‍ മരിച്ചു

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റിലേക്ക് വീണു മരിച്ചു. കണ്ണൂര്‍ ചാണപ്പാറയില്‍ കാക്കശേരി ഷാജി (48) ആണ് മരിച്ചത്. പൂച്ചയുമായി മുകളിലേക്ക് കയറുന്നതിനിടെ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു.

shaji

രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കയര്‍ കെട്ടി കിണറ്റിലിറങ്ങി പൂച്ചയുമായി മുകളിലേക്ക് കയറുകയായിരുന്നു. കിണറിന്റെ അവസാനത്തെ പടിയിലെത്തുന്നതിനു തൊട്ടുമുമ്പ് കയർ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.

ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാധയാണ് ഷാജിയുടെ ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *