രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; പോപ്പുലർ ഫ്രണ്ടുകാരെന്ന് സംശയിക്കുന്നവർ കസ്റ്റഡിയിൽ

അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയെ തുടർന്ന് ബിഹാറിലെ മോത്തിഹാരിയിൽ പോപ്പുലർ ഫ്രണ്ടുകാരെന്നു സംശയിക്കുന്ന മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. രാമക്ഷേത്രത്തിൽ വിഗ്രഹം നിർമിക്കുന്നതിനു നേപ്പാളിൽ നിന്നുള്ള ശിലയുമായി വാഹനവ്യൂഹം മോത്തിഹാരി വഴി കടന്നു പോയ കഴിഞ്ഞ 31നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായത്.

മോത്തിഹാരിയിലെ കൗൻവൻ ഗ്രാമത്തിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് മൂന്നു പേരെ പിടികൂടിയത്. ഇവരെ എൻഐഎ, ഐബി ഉദ്യോഗസ്ഥർ രഹസ്യകേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ജൂലൈയിൽ പട്നയിൽനിന്ന് എൻഐഎ കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ഇവർക്കുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *