ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം

കാസര്‍കോട്: ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. കാസർകോട് തലപ്പാടി തൂമിനാടിൽ ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി. ജയ ഷീല (24) ആണ് മരിച്ചത്.തുമിനാട്ടിലെ ബേക്കറിയിൽ ജീവനക്കാരിയായിരുന്നു ജയശീല.

ബേക്കറിയിലേക്ക് ആവശ്യമായ പലഹാര കൂട്ട് തയാറാക്കുന്നതിനിടെ അബദ്ധത്തിൽ യന്ത്രത്തിനുള്ളില്‍ ചുരിദാറിന്‍റെ ഷാള്‍ കുടുങ്ങുകയായിരുന്നു. ജയശീലയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രഞ്ജൻ കുട്ടയാണ് ജയശീലയുടെ ഭര്‍ത്താവ്.

ശനിയാഴ്ച ഒരു മണിയോടെയാണ് അപകടം. കർണ്ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ്. ഒരു വർഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തൂമിനാടിൽ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *