തെങ്കാശിയിൽ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചത് മലയാളി; പ്രതി ചെങ്കോട്ടയിൽ പിടിയിൽ

തെന്മല: തെങ്കാശിയില്‍ മലയാളി വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് ചെങ്കോട്ടയില്‍ നിന്ന് പിടിയിലായത്. പാവൂർ സത്രം ലവല്‍ക്രോസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആക്രമിക്കപ്പെട്ടത്. കൊല്ലം കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണിയാള്‍. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ചെങ്കോട്ടയില്‍ പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു. മധുര റെയില്‍വേ സ്‌പെഷ്യല്‍ പോലീസ് ടീം ചെങ്കോട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

Accused Anish is a habitual offender

കൊല്ലം സ്വദേശിയായ യുവതി വ്യാഴാഴ്ച രാത്രി 8.30നാണ് ആക്രമണത്തിന് ഇരയായത്. തിരുനെല്‍വേലി-ചെങ്കോട്ട പാസഞ്ചര്‍ പോയശേഷം റെയില്‍വേ ഗേറ്റ് തുറന്നിട്ട് മുറിയിലിരിക്കുമ്പോഴായിരുന്നു ആക്രമണം. ജീവനക്കാരിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. അകത്തുനിന്ന് മുറി പൂട്ടിയ ശേഷം മുഖത്ത് അടിച്ച് ആക്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *