കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തുറന്നേക്കുമെന്ന് സൂചന. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ പ്രതിനിധിയെ നിയോഗിക്കണമെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് പ്രഭു.

Leave a Reply

Your email address will not be published. Required fields are marked *