ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; കോഴിക്കോട്ട് കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിന്റെ അടിയിൽപെട്ട് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ ദമ്പതികളാണ് മരിച്ചത്. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72) ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ ഡിവൈഡറിൽ തട്ടിയ ബൈക്ക് പിന്നാലെ വന്ന കെഎസ്ആർടിസി ബസിനു മുന്നിലേക്ക് വീണു. ബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബീച്ച് ഫയർ ഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കെഎസ്ആർടിസിയാണ് അപകടമുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *