‘ഭൂമികുലുക്കം  പോലെ ’: പടക്കശാലയില്‍‌ വൻസ്ഫോടനം; ഒരു മരണം, 7 പേര്‍ക്ക് പരുക്ക്

കൊച്ചി ∙ വരാപ്പുഴയിൽ പടക്കശാലയില്‍ വൻ സ്ഫോടനം. മുട്ടിനകത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 3 കുട്ടികളുൾപ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. പടക്കശാലാ കെട്ടിടം പൂർണമായും തകര്‍ന്നു. എസ്തർ (7), എൽസ (5), ഇസബെൽ (8), ജാൻസൻ (38), ഫ്രെഡീന (30), കെ.ജെ.മത്തായി (69), നീരജ് (30)  എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് കുട്ടികളുൾപ്പെടെ നാല് പേരുടെ നില ഗുരുതരമാണ്.

സ്ഫോടനമുണ്ടായത് വൈകിട്ട് 5 മണിയോടെയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ 15 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നു പൊലീസ് പറഞ്ഞു.

വന്‍ ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്നും ഭൂമികുലുക്കമാണെന്നാണു കരുതിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി പറഞ്ഞു. തീ നിയന്ത്രണവിധേയമായെന്നു ജില്ലാ കലക്ടര്‍ രേണു രാജ് അറിയിച്ചു. പടക്ക നിര്‍മാണത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *