‘ചാരിറ്റി രാഷ്ട്രീയപ്രവര്‍ത്തനമല്ല’; വര്‍ഷം മുഴുവന്‍ ക്യാമ്പ് ചെയ്താലും സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിക്കില്ലെന്ന് എം വി ഗോവിന്ദന്‍

തൃശൂര്‍: ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ബിജെപി വിജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 365 ദിവസവും തൃശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ട് പോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.

സാമൂഹിക പ്രവര്‍ത്തനം എന്നാല്‍ സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. വോട്ടര്‍മാര്‍ ഇതിനെ കൈകാര്യം ചെയ്യും. മുമ്പും ചെയ്തിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

1 Comment

  1. നിങ്ങൾ ത്രിപുര പരീക്ഷണം ആവർത്തിക്കുമെന്ന ധ്വനിയാണോ!?

Leave a Reply

Your email address will not be published. Required fields are marked *