വിജേഷിനെ അറിയില്ല, സ്വപ്നയുടെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന്  എം.വി. ഗോവിന്ദൻ

സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലക്കെടുക്കുന്നില്ല. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയാണ് സ്വപ്ന സുരേഷിന്‍റെ ആരോപണമെന്നും അതിനെ നിയമപരമായി നേരിടുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

തിരക്കഥ തയ്യാറാക്കുമമ്പോൾ ​ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്താണ് കാര്യം. കേസ് കൊടുക്കും, ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായ എല്ലാ രീതിയിലും കൈകാര്യം ചെയ്യും. ഇവരുടെയൊന്നും ചീട്ട് സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എനിക്കും വേണ്ട. പുറത്തുകൊണ്ടുവരാൻ ഇനി ഒന്നും ഇല്ല. എല്ലാം കഴിഞ്ഞതാണ്, എം.വി. ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *