കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്നു മെഗാ ബ്ലോക്ക്. ഇതിനെ തുടര്‍ന്ന് ഇന്നത്തെ ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

മാത്രമല്ല, വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ സിരീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു.

സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതിനാലാണു ട്രെയിനുകള്‍ നിര്‍ത്തി അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നതെന്നും. യാത്രക്കാര്‍ ഈ ഘട്ടത്തില്‍ റെയില്‍വേയുമായി സഹകരിക്കണമെന്നും സിരീഷ് കുമാര്‍ സിന്‍ഹ അഭ്യര്‍ഥിച്ചു.

മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നു കൂടുതല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരില്‍ നിശ്ചിത സമയത്തിനുള്ളില്‍ പണി തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ രണ്ടു ദിവസമാണു ട്രെയിനുകള്‍ വൈകിയോടിയത്.

Leave a Reply

Your email address will not be published. Required fields are marked *