വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; കോഴിക്കോട്ട് സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റില്‍

വടകര: പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റിൽ. മടപ്പള്ളി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ ഓര്‍ക്കാട്ടേരി പൊതുവാടത്തില്‍ ബാലകൃഷ്ണനെയാണ് (53) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥിനിയുടെ പരാതിയെത്തുടർന്നു പോക്‌സോ വകുപ്പ് പ്രകാരമാണ് നടപടി. അധ്യാപകന്റെ വാട്‌സാപ് സന്ദേശം പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *