എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിൽ? പോലീസ്  കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് നോയിഡ സ്വദേശിയെയെന്ന് വാർത്ത;  ഔദ്യോഗിക സ്ഥിരീകരണം നൽകാതെ പോലീസ്

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിലായെന്ന് വാർത്തകൾ. നോയിഡ സ്വദേശി ഷെഹറൂഖ് സെയ്ഫിയാണ് പിടിയിലായത് എന്നാണ് പുറത്തുവരുന്ന വിവരം. ചില ചാനലുകളാണ് പ്രതിയെ പിടികൂടിയെന്ന വാർത്ത പുറത്തുവിട്ടത്. അതേസമയം ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് ചാനലുകൾ പുറത്തുവിട്ട വാർത്ത. അതേസമയം വിശദമായ അന്വേഷണം ഈകേസിൽ ആവശ്യം ഉള്ളതു കൊണ്ട് കസ്റ്റഡി പൊലീസ് സ്ഥിരീകരിക്കാൻ വൈകിയേക്കും.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. ഇത് നോഡിയ സ്വദേശയാണ് വ്യക്തിയെന്ന വിവരങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചു. കണ്ണൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയതെന്നാണ് പുറത്തുവരുന്ന വിവരം.  പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോ? എന്നതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *