മുംബൈ : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രവീണ്‍ തൊഗാഡിയ. പുതിയ സംഘടനയായ രാജ്യാന്തര ഹിന്ദു പരിഷത്തിന് (എഎച്ച്പി) തുടക്കമിട്ടാണ് തൊഗാഡിയ ഇക്കാര്യം വ്യക്തമാക്കിയത്.

സംഘടനാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പക്ഷം ഉജ്വല വിജയം നേടിയതിനു പിന്നാലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വിട്ട തൊഗാഡിയ, ഞായറാഴ്ച സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് പുതിയ സംഘടന പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച അയോധ്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ബിജെപിക്കും വിഎച്ച്പിക്കുമെതിരെ വ്യാപക പ്രചാരണത്തിനു മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള ഹിന്ദു വിശ്വാസികളുടെ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി തന്റെ പുതിയ സംഘടന നിലകൊള്ളുമെന്നും പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *