നാദാപുരം: കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കോക്കനട്ട് ഡമോണ്‍സ്‌ട്രേഷന്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അമ്പത് സെന്റ് സ്ഥലത്ത് മുപ്പത്തി അഞ്ച് തൈകള്‍ വച്ച് പിടിപ്പിക്കണം. തൈകള്‍ നടുന്ന ചെലവ്, ജൈവവളം വാങ്ങിക്കാനുള്ള തുക, ജലസേചനത്തിന് പമ്പ് സെറ്റ് വാങ്ങാനുള്ള തുക എന്നിവ ഉള്‍പ്പടെ നാല്‍പ്പത്തി എട്ടായിരം രൂപ സബ്‌സിഡി ലഭിക്കും. അമ്പത് സെന്റ് തരിശായി കിടക്കുന്ന ജല ലഭ്യതയുള്ള ഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് കൃഷി ഓഫീസര്‍ നീതു തങ്കം അറിയിച്ചു. ഫോണ്‍:907433 1551.

Leave a Reply

Your email address will not be published. Required fields are marked *