മട്ടന്നൂര്‍: കൂടാളി പഞ്ചായത്ത് മൃഗാശുപത്രി, കേരള മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള മുട്ടക്കോഴി വിതരണവും പൗള്‍ട്രി ക്ലബ് രൂപീകരണവും കൊളോളം മുട്ടന്നൂര്‍ യുപി സ്‌കൂളില്‍വച്ചു നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഫല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എന്‍. ബിന്ദു അധ്യക്ഷത വഹിച്ചു. ഡോ: മഗേഷ് പദ്ധതി വിശദീകരണം നടത്തി. കെ.വി. കൃഷ്ണന്‍, മനോജന്‍ കക്കത്ത്, പി. സരസ്വതി, സി.രാഘവന്‍, കെ. സതീശന്‍, കെ.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. 50 വിദ്യാര്‍ഥികള്‍ക്ക് അഞ്ചുവീതം കോഴിക്കുഞ്ഞുങ്ങളും മൂന്നു കിലോഗ്രാം തീറ്റയും വിറ്റാമിന്‍ മരുന്നും പുസ്തകവും പേനയും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *