തിരുവനന്തപുരത്ത് ലക്ഷങ്ങൾ വാങ്ങി നവജാതശിശുവിനെ വിറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലക്ഷങ്ങൾ വാങ്ങി നവജാതശിശുവിനെ വിറ്റു. തൈക്കാട് ആശുപത്രിയിലാണ് വിൽപന നടന്നത്. തിരുവല്ല സ്വദേശിനിയാണ് മൂന്നുലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്.

വിൽപനയുടെ വിവരം പുറത്തായതോടെ പൊലീസും ശിശുക്ഷേമ സമതിയും (സിഡബ്ല്യുസി) ചേർന്ന് തടയുകയായിരുന്നു. പോലീസ് കണ്ടെടുത്ത കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. വിൽപന നടത്തിയവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രസവം കഴിഞ്ഞ് വീട്ടിലേക്കു പോകുംമുൻപു തന്നെ ആശുപത്രിയിൽവച്ച് വിൽപന നടത്തുകയായിരുന്നു. വിഷയത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *