ബാസ്‌കറ്റ് ബോള്‍ മുറ്റത്തേക്ക് ഉരുണ്ടതിന് വെടിയുതിര്‍ത്തു; യു.എസ് പൗരന്‍ അറസ്റ്റിൽ

നോര്‍ത്ത് കരോലിന-ബാസ്‌കറ്റ് ബോള്‍ മുറ്റത്തേക്ക് ഉരുണ്ട് കയറിയതിനെ തുടര്‍ന്ന് ആറു വയസ്സുകാരിക്കും അവളുടെ മാതാപിതാക്കള്‍ക്കും നേരെ നിറയൊഴിച്ചയാള്‍ അറസ്റ്റില്‍. രണ്ട് ദിവസമായി പോലീസ് തിരയുന്നതിനിടെ പ്രതി റോബര്‍ട്ട് ലൂയിസ് സിംഗിള്‍ട്ടറി (24) സ്വയം കീഴടങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.
നോര്‍ത്ത് കരോലിനയില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതിനിടെ ബോള്‍ ഉരണ്ട് പ്രതിയുടെ മുറ്റത്തെത്തിയെന്നും യുവാവ് ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലാണ് പെരുമാറിയതെന്നും അയല്‍വാസിയായ ജോനാഥന്‍ റോബര്‍ട്‌സണ്‍ പറഞ്ഞു.
വീട്ടിനകത്തായിരുന്ന യുവാവ് തോക്കുമായി പുറത്തെത്തി തുരുതുരാ നിറയൊഴിച്ചുവെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ രക്ഷിക്കാന്‍ ഓടിയെത്തിയപ്പോഴാണ് മാതാപിതാക്കള്‍ക്കും വെടിയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *