വയനാട്ടിൽ കാർ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നു മരണം, മൂന്നുപേർ ​ഗുരുതരാവസ്ഥയിൽ

കല്‍പ്പറ്റ: വയനാട് പുഴമുടിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേരെ ഗുരുതരപരിക്കുകളോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുഴമുടി മില്ലിന് സമീപത്താണ് കാര്‍ അപകടത്തില്‍പെട്ടത്. പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. നാല് പേര്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശികളും രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *