ഉത്തര്‍പ്രദേശ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് ലൈംഗികമായി ഉപദ്രവിച്ച ശേഷം ആസിഡ് ഒഴിച്ചു യുവാവ് കടന്നു.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒളിവിലായ ഷാക്കിര്‍ അലി എന്ന യുവാവിനായി തിരച്ചില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

ഉത്തര്‍ പ്രദേശിലെ മുസാഫിര്‍ നഗറിലെ ബാപ്പൂരി ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഏറെ നാളായി പ്രതി പ്രണയാഭ്യര്‍ത്ഥനയും വിവാഹഭ്യര്‍ത്ഥനയും നടത്തുകയാണ്. എന്നാല്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി പ്രതിയോട് തുറന്നു പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന ശേഷം പ്രതി പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം ഇയാള്‍ മുഖത്ത് ആസിഡൊഴിച്ച് കടന്നു കളഞ്ഞു. പെണ്‍കുട്ടിയെ പിന്നീട് ആസുപചത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്.മാസങ്ങള്‍ക്ക് മുന്‍്പ് പ്രണയാഭ്യര്‍ഥ നിരസിച്ചതിന്റെ പേരില്‍ കായികതാരത്തിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവവും യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈക്കിലെത്തിയ പ്രതി ആസിഡ് ഒഴിച്ച ശേഷം കടന്നുകളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *