കൊച്ചി: വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ എടത്തല ജി.സി.ഡി.എ. കോളനിക്കു സമീപം കാനത്തില്‍ വീട്ടില്‍ ശരത്തി(28)നെ തൃക്കാക്കര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബസ്‌ തൊഴിലാളിയായിരുന്നപ്പോള്‍ പരിചയപ്പെട്ട 15 വയസുള്ള വിദ്യാര്‍ഥിനിയെ ശരത്ത്‌ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ്‌ കേസ്‌.
അനുസരിച്ചില്ലെങ്കില്‍ സ്വയം ചാകുമെന്നും പെണ്‍കുട്ടിയാണ്‌ അതിന്‌ ഉത്തരവാദിയെന്ന്‌ ആളുകളെ അറിയിക്കുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹിതനാണെന്ന വിവരവും മറച്ചുവച്ചിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ തൃക്കാക്കര പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി പറഞ്ഞു. സ്‌റ്റേഷനിലെ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥരുടെ കൗണ്‍സിലിങ്ങിനിടെയാണ്‌ പീഡനം അറിഞ്ഞത്‌.

uploads/news/2023/04/628198/c2.jpg

കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു നടത്തിയ അന്വേഷണത്തില്‍ പൂക്കാട്ടുപടി മാളിയേക്കപ്പടി തൈക്കാവിനു പുറകുവശം പരീതുകുട്ടിയുടെ വീട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന പ്രതിയെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട്‌ ജില്ലാ ജയിലില്‍ റിമാന്‍ഡ്‌ ചെയ്‌തു.
തൃക്കാക്കര പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഷാബു, സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ജസ്‌റ്റിന്‍, റോയി കെ. പുന്നൂസ്‌, ഗിരീഷ്‌ കുമാര്‍, എ.എസ്‌.ഐ. അമ്പിളി എസ്‌.സി.പി.ഒ. രഞ്‌ജിത്ത്‌, രജിത എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Leave a Reply

Your email address will not be published. Required fields are marked *