മലപ്പുറത്ത് വൻതീപിടിത്തം; കെട്ടിടം പൂർണമായി കത്തിനശിച്ചു

മലപ്പുറം : കക്കാട്ട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തിനശിച്ചു. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണം. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് തീയണയ്ക്കാനെത്തി. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *