ഗുവാഹത്തി: 58ാമത് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സിന് ഇന്ന് ഗുവാഹതിയില്‍ തുടക്കം കുറിക്കും. ഇന്തോനേഷ്യയിലെ ജകാര്‍ത്ത, പാലെംബാങ് നഗരങ്ങളിലായി ആഗസ്റ്റിന് 18ന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങളെ ഗുവാഹതി മീറ്റിലാണ് കണ്ടെത്തുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 700ഓളം അത്‌ലറ്റുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.

ജാവലിനില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഡിസ്‌കസ് ത്രോയില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ സീമ പുനിയ, ഹൈജംപ് താരം തേജസ്വിന്‍ ശങ്കര്‍ എന്നിവര്‍ ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്നില്ല. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല്‍ മെഡല്‍ ജേതാവ് ടിന്റു ലൂക്ക പേരു നല്‍കിയിട്ടുണ്ടെങ്കിലും പരിക്കുമൂലം വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ, നാലു ദിവസങ്ങളിലായി നടക്കുന്ന സീനിയര്‍ അത്‌ലറ്റിക്‌സില്‍നിന്ന് അകാരണമായി വിട്ടുനില്‍ക്കുന്നവരെ ഏഷ്യന്‍ ഗെയിംസില്‍ പരിഗണിക്കില്ലെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *